ആകാശ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
കണ്ണൂർ : ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ ആകാശ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. സിനിമാ ഡയലോഗുകളും ബി.ജെ.എമ്മും ചേർത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
ആകാശും മറ്റ് രണ്ട് പേരും തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിൽ. മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല. നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
