പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മോഡേര്‍ഗാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുമ്പോള്‍ സൈനികര്‍ക്കുനേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രദേശത്ത് ഭീകരരുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് സി.ആര്‍.പി.എഫും സൈന്യവും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ പിന്നീട് മരിച്ചു.