സുരേഷ് ഗോപിക്കൊപ്പം തൃശ്ശൂർ മേയർ എം.കെ.വർഗീസ് |ഫോട്ടോ:PTI
കോഴിക്കോട്: തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെ വീണ്ടും പ്രശംസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എം.കെ. വര്‍ഗീസിനെ പോലുള്ള ഉയര്‍ന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നു വരട്ടെ എന്ന് സുരേഷ് ഗോപി കോഴിക്കോട്ട് പറഞ്ഞു.
ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെ ആണെന്നും വലിയ വലിയ സംരഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നും കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് എം.കെ. വര്‍ഗീസ് എന്ന് സുരേഷ് ഗോപിയും തിരിച്ച് പ്രശംസിച്ചു. അയ്യന്തോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടേയും മേയറുടേയും പരാമര്‍ശങ്ങള്‍.
തുടര്‍ന്ന് വിശദീകരണവുമായി വര്‍ഗീസ് ഇന്ന് രംഗത്തെത്തി. സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി മേയറെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്.
