പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയില്‍ വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പറവൂര്‍ കവലയിലെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 70 വയസ്സ് തോന്നിക്കുന്ന പറവൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്.

ഏഴിക്കര സ്വദേശി ശ്രീകുമാറാണ് വയോധികനെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പറവൂര്‍ കവലയിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ വീണ്ടും തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് പ്രതി കടയിലുണ്ടായിരുന്ന കത്രിക കൊണ്ട് വയോധികനെ ആക്രമിക്കുകയായിരുന്നു.