പ്രതീകാത്മക ചിത്രം
മുളങ്കുന്നത്തുകാവ്(തൃശ്ശൂര്‍): കേരള ആരോഗ്യ സര്‍വകലാശാലയുടെ ഫാര്‍മസി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് സ്വകാര്യ ആശുപത്രിയില്‍ ജോലി നേടിയ സംഭവത്തില്‍ യുവതിയുടെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഗുജറാത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി ആഷ്‌ലി ബെന്നിയുടെ പേരിലാണ് കേസ്.
മൂന്നുകൊല്ലമായി ജോലിചെയ്യുന്ന ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സര്‍വകലാശാലയിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്. യുവതി സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരത്തുള്ള ഒരു കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നു. എന്നാല്‍, ഇവര്‍ പരീക്ഷ ജയിച്ചിരുന്നില്ല. ജയിച്ച ഒരു വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് ലിസ്റ്റിലെ വിവരങ്ങളാണ് ഇവരുടെ വ്യാജ മാര്‍ക്ക് ലിസ്റ്റിലുള്ളത്.
