മുഹമ്മദ്‌ അജ്മൽ

കല്‍പകഞ്ചേരി(മലപ്പുറം): ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചമ്രവട്ടം സ്വദേശി തൂമ്പില്‍ മുഹമ്മദ് അജ്മല്‍ (20) കല്‍പ്പകഞ്ചേരി പോലീസിന്റെ പിടിയിലായി.

ഇരിങ്ങാവൂര്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളോട് തിരിച്ചു തരാമെന്ന് പറഞ്ഞ് മോതിരവും കൈച്ചെയിനും കൈക്കലാക്കുകയായിരുന്നു. തിരിച്ചു കൊടുക്കാതായപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധു പരാതി നല്‍കി.

തുടര്‍ന്ന് കല്‍പ്പകഞ്ചേരി എസ്.എച്ച്.ഒ. കെ. സുശാന്ത്, എസ്.ഐമാരായ സജീഷ്, ഉദയരാജ്, സി.പി.ഒ. പ്രിയ, പി.ആര്‍.ഒ. ശ്യാം എന്നിടങ്ങുന്ന സംഘം വളാഞ്ചേരിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.