അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസും ആംമ്പുലൻസും
ആലപ്പുഴ: കരുവാറ്റയിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ദേശീയപാതയിൽ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
എറണാകുളം ഭാഗത്തുനിന്ന് കായംകുളത്തേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസും കൊല്ലത്ത് നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസുമാണ് അപകടത്തിൽപ്പെട്ടത്.
ആംബുലൻസിലുണ്ടായിരുന്ന മൂന്നുപേർക്കും ബസിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരിക്കേറ്റത്. എല്ലാവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
