പ്രതീകാത്മക ചിത്രം

ലണ്ടന്‍: ബ്രിട്ടനിലെ ജയിലില്‍ തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥ അറസ്റ്റിലായി. സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് എച്ച്.എം ജയിലിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ഡിസൂസ(30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെസ്റ്റ് ലണ്ടനിലെ ഫുള്‍ഹാം സ്വദേശിയായ ലിന്‍ഡയും ജയിലിലെ തടവുകാരനും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസില്‍ അപമര്യാദയായി പെരുമാറിയതിന് വനിതാ ഉദ്യോഗസ്ഥക്കെതിരേ കേസെടുത്തത്.

സംഭവത്തില്‍ മെട്രൊപൊളിറ്റന്‍ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥ ജയിലിലെ സെല്ലില്‍വെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിരുന്നത്.