ശ്യാം

ചേർപ്പ്(തൃശ്ശൂർ): കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ. കാട്ടൂർ കിഴുപ്പുള്ളിക്കര കല്ലായിൽ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ കേരളവർമ കോളേജിൽ പി.ജി. വിദ്യാർഥിയാണ്..

പീച്ചിയിൽ സുരേഷ്ഗോപിക്ക് ബി.ജെ.പി. നൽകിയ സ്വീകരണത്തിനിടെ വേദിയിൽ ബി.ജെ.പി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോ ആണ് അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്തത്. ഈ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു. കെ.ആർ. ഹരി ചേർപ്പ് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.