പ്രതീകാത്മക ചിത്രം
തിരുവനന്തപുരം ∙ മണ്ണന്തലയില്‍ 3 വയസ്സുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു. ഗുരുതരമായ പരുക്കുകളോടെ കുട്ടി ചികിത്സയിലാണ്. അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്.
ഇയാള്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് അഭിജിത് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആരോപണമുണ്ട്. പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
