ഹേമന്ത് സോറൻ | Photo: PTI

ന്യൂഡല്‍ഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന് ജാമ്യം. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഹേമന്ത് സോറന്റെ ജാമ്യം ഇന്ത്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ്.

വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് ഇ.ഡി. രജിസ്റ്റർചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇ.ഡി. സോറനെ അറസ്റ്റുചെയ്തത്.

ഇ.ഡി.അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി ജനുവരി 31ന് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.