ഓം ബിർള | Photo: ANI

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി.

എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പ്രേമചന്ദ്രൻ നോട്ടീസ് നൽകിയത്.

വിദ്യാർഥികളെ ബാധിച്ച വിഷയമാണെന്നും ചർച്ച വേണമെന്നും രാഹുൽ ​ഗാന്ധി സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് 12 മണി വരെ സഭ പിരിഞ്ഞു.