തുഷാന്ത്

ആറ്റിങ്ങല്‍: വായ്പ തരപ്പെടുത്തിനല്‍കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അവനവഞ്ചേരി അനുഗ്രഹയില്‍ ടി.തുഷാന്തിനെ(39) പോലീസ് അറസ്റ്റ് ചെയ്തു.

ആളൊഴിഞ്ഞ കെട്ടിടത്തിലേക്കു വിളിച്ചുവരുത്തിയ യുവതിയെ തുഷാന്ത് കടന്നുപിടിക്കുകയായിരുന്നു. യുവതി കുതറിമാറി രക്ഷപ്പെട്ടപ്പോള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി പലര്‍ക്കും അയച്ചുകൊടുത്തെന്നും പോലീസ് പറയുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.