മരിച്ച ചാന്ദിനി

കൊച്ചി ∙ പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്. ചാന്ദിനി സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണം വായ്പ എടുത്തിരുന്നതായി വിവരമുണ്ട്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മക്കൾ: ആദി, ആദവ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)