സ്വാമിനാഥൻ, അപകടത്തിൽപ്പെട്ട ബൈക്ക്
പാലക്കാട്∙ ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ കാഞ്ഞിരംപാറയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുപ്പത്തിൽ സ്വാമിനാഥൻ (54) ആണ് മരിച്ചത്. രാവിലെ 8.40 നായിരുന്നു അപകടം. ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക് വരികയായിരുന്നു.
ബസ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തപ്പോൾ പുറകുവശം സ്കൂട്ടറിൽ ഇടിച്ചു. മറിഞ്ഞുവീണ യാത്രക്കാരനു മുകളിലേക്ക് ബസ് കയറിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരംപാറയിൽ ചായക്കച്ചവടം നടത്തുകയാണ് സ്വാമിനാഥൻ.
