പ്രഭുൽ
തിരുവനന്തപുരം/ പാറശ്ശാല: മീന്‍ പിടിത്തത്തിന് ശേഷം നെയ്യാറില്‍ നീന്താന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരംകുളം ലൂര്‍ദ്ദ്പുരം പ്രഫിന്‍ ഭവനില്‍ ജയകുമാര്‍- ജ്യോതി ദമ്പതികളുടെ മകന്‍ പ്രഭുല്‍ (24) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് പ്രഭുലും മൂന്ന് സുഹൃത്തുക്കളും ചാലക്കര വട്ടം കടവില്‍ മീന്‍ പിടിക്കാനെത്തിയിരുന്നു. മീന്‍ പിടിച്ച ശേഷം നെയ്യാറില്‍ നീന്തവെ പ്രഭുല്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൂവ്വാര്‍ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രഭുലിനെ മരിച്ച നിലയില്‍ കയത്തില്‍നിന്ന് പുറത്തെടുത്തു.
മൃതദേഹം അനന്തര നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹോദരന്‍ പ്രഫിന്‍.
