ലയണൽ മെസ്സി

അർജന്റീനക്കാരുടെ സ്വന്തം മിശ്ശിഹാക്ക് ഇന്ന് 37 –ാം പിറന്നാൾ.

കൗമാരക്കാരൻ

ലോകകപ്പിൽ കൗമാരക്കാലത്തും യുവാവായിരുന്ന കാലത്തും ഗോൾ നേടിയ ഒരേയൊരു താരം. 2006ൽ ടീനേജ് കാലത്ത് ആദ്യ ലോകകപ്പ് ഗോൾ. 2014, 2018 ലോകകപ്പുകളിലും ഗോൾ.

8 ബലോൻ ദ് ഓർ

മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പരമോന്നത പുരസ്കാരം ബലോൻ ദ് ഓർ–8 തവണ. 2009, 2010, 2011, 2012, 2015, 2019, 2021, 2023.

ഒരു ക്ലബ്ബും ഗോളും

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം: ബാർസിലോനയ്ക്കായി മെസ്സി നേടിയത് 672. ഒപ്പം ബാർസയുടെ ഇതുവരെയുള്ള ചരിത്രത്തിൽ റ്റവും കൂടുതൽ മത്സരം കളിച്ച താരം– 778.

365 ദിനം: 91 ഗോൾ

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം. 2012ൽ ബാർസിലോനയ്ക്കും അർജന്റീനയ്ക്കുമായി ആകെ 91 ഗോളുകൾ– ഗിന്നസ് റെക്കോർഡ്!

ചാംപ്യൻസ് ഹാട്രിക്

യുവേഫ ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്– 8. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ഈ റെക്കോർഡ് പങ്കുവയ്ക്കുന്നു.

കോപ്പയിലെ മെസ്സി

ആദ്യ മത്സരത്തിൽ കാനഡയ്ക്കെതിരെ കളത്തിലിറങ്ങിയതോടെ കോപ്പയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരം. 5 ഗോളുകൾ കൂടി നേടിയാൽ ‌ടൂർണമെന്റ് ചരിത്രത്തിലെ ഗോൾ സ്കോറർമാരിലും മെസ്സി ഒന്നാമതെത്തും.