എയ്ഞ്ചൽ

ലണ്ടന്‍: യു.കെ.യില്‍ അന്തരിച്ച മലയാളിയായ നാലുവയസ്സുകാരി എയ്ഞ്ചല്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍ എയ്ഞ്ചലിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവദാനത്തിനുള്ള സമ്മതപത്രം മാതാപിതാക്കള്‍ കൈമാറി.

യു.കെ.യിലെ റെഡ്ഡിച്ചില്‍ താമസിക്കുന്ന എയ്ഞ്ചല്‍ അസുഖബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. റെഡ്ഡിച്ചില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകളാണ്. സഹോദരന്‍: എഡ്വിന്‍(ഒന്നാംക്ലാസ് വിദ്യാര്‍ഥി). സംസ്‌കാരം പിന്നീട്.