പ്രതീകാത്മകചിത്രം| Photo: AFP
കാസർകോട്: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. ചിറ്റാരിക്കാൽ തയ്യേനിയിലെ സിബിൻ ലൂക്കോസ്, എബിൻ ടോം ജോസഫ്, ജസ്റ്റിൻ ജേക്കബ് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകൾവരെയുള്ള നൂറിലധികംപേരുടെ ചിത്രങ്ങൾ ഇവർ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിപ്പിച്ചെന്നാണ് പരാതി.
