അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്, ഒറ്റയാൻ കുത്തിമറിച്ചിട്ട വാഹനം

പാലക്കാട്: ഷോളയൂരിൽ ആർ.ആർ.ടി വാഹനം ആക്രമിച്ച് ഒറ്റയാൻ. ഷോളയൂർ ഗോഞ്ചിയൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താൻ എത്തിയ ആർ.ആർ.ടി വാഹനത്തിന് നേരെയായിരുന്നു ആക്രമണം. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഒരിക്കൽ പിന്തിരിഞ്ഞുപോയ ആന പിന്നീട് ജീപ്പ് കുത്തിമറിച്ചിടുകയായിരിന്നു. ജീപ്പിലുണ്ടായിരുന്ന എട്ട് വനം വകുപ്പ് ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മറിഞ്ഞു വീണ ജീപ്പിൽ നിന്നിറങ്ങി പടക്കം പൊട്ടിച്ച് കാട്ടാനയെ തുരത്തിയതിന് ശേഷം മറ്റൊരു വാഹനത്തിലാണ് ജീവനക്കാർ തിരിച്ചെത്തിയത്.