മധു

കൊച്ചി: കൊച്ചി ഇന്ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്ത നിലയില്‍. സിപിഒ മധു(47)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. ആലപ്പുഴയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.