ഉലഹന്നാൻ വർക്കി

കുറവിലങ്ങാട്(കോട്ടയം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ഓരത്ത് വീട്ടില്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഉലഹന്നാന്‍ വര്‍ക്കി (59)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ശനിയാഴ്ച രാവിലെ കുറവിലങ്ങാട് ടൗണില്‍ വഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്റ്റേഷന്‍ എസ്.എച്ച്.ഒ. നോബിളിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.