അരുൺ

പത്തനംതിട്ട: പന്തളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തുമ്പമൺ വേലെന്റെ കിഴക്കതിൽ വീട്ടിൽ അരുൺ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11:30-ഓടെ തുമ്പമൺ ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്. ഉടൻതന്നെ യുവാവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.