മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നു | Photo: ‘X’ @Cric_gal
മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം അതേ റൺവേയിൽ ലാൻഡ് ചെയ്തു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ ലാൻഡ് ചെയ്യുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കിയതയാണ് വിവരം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ ദൃശ്യമാണ്. തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം പറുന്നുയരാന്‍ തുടങ്ങുമ്പോഴേക്കും ഇന്ദോറിൽ നിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു.
എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥന്റെ നിർദേശം കൃത്യമായി പാലിക്കുകയായിരുന്നുവെന്ന് എയർഇന്ത്യയും ഇൻഡിഗോയും പ്രസ്താവനയിൽ വ്യക്തമാക്കി.
