ആക്രമണമുണ്ടായ വീട്ടിലെത്തിയ പോലീസും നാട്ടുകാരും

കോഴിക്കോട്: വടകര മണിയൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരേ ബോംബേറ്. കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മുതുവീട്ടില്‍ ബാബുവിന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുകള്‍നിലയിലെ ടൈലുകള്‍ക്ക് കേടുപാട് സംഭവിച്ചു.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകള്‍നിലയിലേക്കാണ് അക്രമികള്‍ ബോംബെറിഞ്ഞതെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ മകന്‍ വിഷ്ണു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ്.