നിതീഷ് കുമാർ, ആദിത്യ താക്കറേ | Photo: PTI
മുംബൈ: എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭാഗമാകാനൊരുങ്ങുന്ന ടി.ഡി.പിക്കും ജെ.ഡി.യുവിനും പരിഹാസത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പുമായി ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറേ. സ്പീക്കര്‍ സ്ഥാനം സ്വീകരിക്കാനും അല്ലാത്തപക്ഷം ബി.ജെ.പി. നിങ്ങളുടെ പാര്‍ട്ടികളെ പിളര്‍ത്തുമെന്നും ഉദ്ധവ് പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ എന്‍.ഡി.എയിലെ ബി.ജെ.പിയുടെ സഖ്യകക്ഷികളാകാന്‍ സാധ്യതയുള്ളവരോടായി വിനീതമായ നിര്‍ദേശം. സ്പീക്കര്‍ സ്ഥാനം സ്വീകരിച്ചുകൊള്ളൂ. ബി.ജെ.പിയുടെ തന്ത്രങ്ങളേക്കുറിച്ച് അനുഭവപരിചയമുണ്ട്. നിങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കുന്ന നിമിഷംതന്നെ അവര്‍ വാഗ്ദാനം ലംഘിക്കുകയും നിങ്ങളുടെ പാര്‍ട്ടികളെ പിളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് മുന്‍പ് അനുഭവപരിചയമുണ്ടാകും, ഉദ്ധവ് ട്വീറ്റ് ചെയ്തു.
