പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ. നാഗ്പുരിൽനിന്നുള്ള ദൃശ്യം ‌| Photo: ANI

ന്യൂഡല്‍ഹി: മുന്നണികളുടെ നെഞ്ചിടിപ്പേറ്റി രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.

  • ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ. സഖ്യം 179 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 84 സീറ്റുകളിൽ മുന്നിൽ.
  • 543 ലോക്സഭാ സീറ്റുകളിൽ 542 സീറ്റുകളിലേക്കുള്ള വിധിയാണ് ചൊവ്വാഴ്ച തീരുമാനിക്കുന്നത്. സൂറത്തിൽ നേരത്തെ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.