സുരേഷ് ​ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഇതൊരു അതിശയമെന്ന് നിങ്ങൾക്ക് തോന്നിയാൽ അത് കഴിഞ്ഞ ഏപ്രിൽ 21-ന് ശേഷം ഉറഞ്ഞുകൂടിയതാണ്. തനിക്കും തന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടി തരുന്നത്. താൻ തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.