വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വടകരപ്പോരില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.
എതിരാളിയായ സി.പി.എമ്മിലെ കെ.കെ. ശൈലജയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ കഴിഞ്ഞില്ല. നിലവില്‍ ഷാഫിയുടെ ലീഡ് 78000 കടന്നു.
ഇലക്ഷൻ സമയത്ത് ഒരുപാട് കോളിളക്കം സൃഷ്ടിച്ച മണ്ഡലമായിരുന്നു വടകര. ശൈലജ ടീച്ചറുടെ ഏറ്റവും വലിയ തോൽവി ആയിരിക്കും ഈ ലോക സഭാ ഇലക്ഷൻ.
