കുന്ദമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടം
കോഴിക്കോട്: കുന്ദമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 14 പേര്‍ക്ക് പരിക്ക്.
കുന്ദമംഗലം പത്താം മൈലില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി.
