പ്രതീകാത്മക ചിത്രം

മുംബൈ: 1993-ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി മുംബൈ സ്വദേശി മുഹമ്മദ് അലി ഖാന്‍ എന്ന മനോജ്കുമാര്‍ ഭവര്‍ലാല്‍ ഗുപ്ത (59)യെ മഹാരാഷ്ട്രയിലെ കോലാപ്പുര്‍ കലംബ ജയിലില്‍ വിചാരണത്തടവുകാര്‍ കൊലപ്പെടുത്തി.

രാവിലെ ആറരയോടെ ജയില്‍പരിസരത്ത് കുളിക്കാനിറങ്ങിയ അഞ്ചുതടവുകാര്‍ മുഹമ്മദ് അലിഖാനുമായി വഴക്കിട്ടതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

വഴക്കിനെത്തുടര്‍ന്ന് ഇവര്‍ മുഹമ്മദിന്റെ തലയില്‍ പലതവണ ഇടിച്ചു. ഇതോടെ മരിക്കുകയായിരുന്നു.

അക്രമംനടത്തിയ ദീപക് നേതാജി ഖോട്ട്, സൗരഭ് വികാസ് സിദ്ധ, പില്‍യ സുരേഷ് പാട്ടീല്‍ എന്ന പ്രതീക്, ബബ്ലു ശങ്കര്‍ ചവാന്‍ എന്ന സന്ദീപ്, റുതുരാജ് ഇനാംദാര്‍ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ 14 വര്‍ഷം തടവിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.