സുചിത്ര/ മോഹൻലാലിനൊപ്പം സുചിത്ര | Photo: instagram/ malavika/ mohanlal

ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്. ‘ലോകത്തെ എല്ലാ സ്‌നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുചി’- മോഹന്‍ലാല്‍ കുറിച്ചു.

മകള്‍ വിസ്മയയും സുചിത്രക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. ‘ഹാപ്പി ബര്‍ത്‌ഡേ ബ്യൂട്ടിഫുള്‍ മമ്മാ’ എന്നാണ് വിസ്മയ കുറിച്ചത്. ഒപ്പം അമ്മയ്ക്കും സഹോദരന്‍ പ്രണവിനുമൊപ്പമുള്ള ചിത്രങ്ങളും വിസ്മയ പങ്കുവെച്ചു.

1988 ഏപ്രില്‍ 28-നായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയും വിവാഹം. തമിഴ് സിനിമാ നിര്‍മാതാവ് കെ.ബാലാജിയുടെ മകളാണ് സുചിത്ര.