പ്രതീകാത്മക ചിത്രം
അതിനിടെ മിസൈലേറ്റെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുന്ന യുദ്ധക്കപ്പല്‍ യു.എസ്.എസ് ഐസന്‍ഹോവര്‍ സൗദി അറേബ്യയിലെ ജിദ്ദ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
യെമന്‍: അമേരിക്കന്‍ വിമാനവാഹനിക്കപ്പല്‍ യു.എസ്.എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവറിനുനേരെ ദിവസങ്ങള്‍ക്കകം രണ്ടാമതും ആക്രമണം നടത്തിയതായി ഹൂതി വിമതര്‍. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും മറ്റൊരു അമേരിക്കന്‍ യുദ്ധക്കപ്പലിനെയും ലക്ഷ്യംവച്ചുവെന്നും ഹൂതി വിമതരുടെ വക്താവ് അവകാശപ്പെട്ടു. ഇറാന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
എന്നാല്‍, അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇക്കാര്യം നിഷേധിച്ചു. ഹൂതി ഡ്രോണുകള്‍ വെടിവെച്ചിട്ടുവെന്നും യുദ്ധക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ ഇല്ലെന്നുമാണ് അവര്‍ പറയുന്നത്. അതിനിടെ മിസൈലേറ്റെന്ന് ഹൂതി വിമതര്‍ അവകാശപ്പെടുന്ന യുദ്ധക്കപ്പല്‍ യു.എസ്.എസ് ഐസന്‍ഹോവര്‍ സൗദി അറേബ്യയിലെ ജിദ്ദ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാരമായ കേടുപാട് സംഭവിച്ചതുകൊണ്ടാണ് വിമാനവാഹിനിക്കപ്പല്‍ ജിദ്ദയിലേക്ക് പോകുന്നത് എന്നാണ് സൂചന.
