അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: ANI
ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ പൈലറ്റുമാരെ ഫത്തേഗഢ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പുലർച്ചെ 3.45ഓടെയാണ് അപകടസ്ഥലത്തുനിന്ന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. രണ്ടു പൈലറ്റുമാർക്ക് പരിക്കേറ്റിരുന്നു. അവരെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല- റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാൽ പറഞ്ഞു.
