മാലിക് റംസാൻ
കോഴിക്കോട്: കളിക്കുന്നതിനിടെ കെ.എസ്.ഇ.ബി യുടെ 66 കെ.വി. ടവര്‍ ലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര മാണിയമ്പലം പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകന്‍ മാലിക് റംസാനാണ് (12) മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മാലിക് റംസാന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
