ദിയ കൃഷ്ണയും അശ്വിൻ ഗണേശും | Photo: instagram/ diya krishna

നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. തമിഴ്‌നാട് സ്വദേശിയായ അശ്വിന്‍ ഗണേഷാണ് വരന്‍.

കഴിഞ്ഞ ദിവസം അശ്വിന്റെ കുടുംബം ദിയയെ പെണ്ണുകാണാന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെത്തി. തമിഴ് ആചാരപ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ കുടുംബമെത്തിയത്. സെപ്റ്റംബറിലായിരിക്കും വിവാഹമെന്നാണ് സൂചന.

അശ്വിന്റെ കുടുംബവുമൊത്തുള്ള ചിത്രം ദിയ കൃഷ്ണയും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും ഇവരുടെ കുഞ്ഞുംകൃഷ്ണകുമാറും ഭാര്യ സിന്ധുവും മകള്‍ ദിയ കൃഷ്ണയുമാണ് ചിത്രത്തിലുള്ളത്.

‘ഓസിയുടെ സന്തോഷം, ഞങ്ങളുടേയും’ എന്ന അടിക്കുറിപ്പോടെയാണ് കൃഷ്ണകുമാര്‍ ചിത്രം പങ്കുവെച്ചത്. ‘അശ്വിനും ഓസിക്കും ആശംസകള്‍’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സിന്ധു കുറിച്ചത്. നേരത്തെ അശ്വിനൊപ്പമുള്ള ചിത്രങ്ങള്‍ ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിലൊരു ചിത്രത്തിന് ‘സെപ്റ്റംബര്‍ 2024’ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരുന്നത്.