പ്രതീകാത്മക ചിത്രം

ജീവന്‍ കുമാറാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്തതെന്നാണ് വിവരം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായ രണ്ടു പേര്‍.

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എ.ഐ. നിര്‍മിത നഗ്‌നചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രണ്ടാം വര്‍ഷ പി.യു. വിദ്യാര്‍ഥി ബാഗലൂര്‍ സ്വദേശി ജീവന്‍ കുമാര്‍ (18) ആണ് അറസ്റ്റിലായവരില്‍ ഒരാള്‍.

ജീവന്‍ കുമാറാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്തതെന്നാണ് വിവരം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായ രണ്ടു പേര്‍.

ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അതേ ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും ആണ്‍കുട്ടിയുടെ സ്വഭാവം ഇഷ്ടപ്പെടാതെ അടുത്തിടെ പെണ്‍കുട്ടി അകല്‍ച്ച പാലിച്ചു. ഇതിനെ തുടര്‍ന്നാണ് ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചിത്രം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രമാണ് എ.ഐ. സാങ്കേതിക വിദ്യയുപയോഗിച്ച് നഗ്‌നചിത്രമാക്കി മാറ്റിയത്.