പ്രതീകാത്മക ചിത്രം | Photo: AFP

ചെന്നൈ: എസ്പ്‌ളനേഡിലെ നടപ്പാതയില്‍, വേദനസംഹാരിയുടെ അമിതോപയോഗത്തെത്തുടര്‍ന്ന് 17-കാരന്‍ മരിച്ച സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡയിലെടുത്തു. അനധികൃതമായി വേദനസംഹാരി എത്തിച്ചുനല്‍കിയവരാണ് പിടിയിലായത്.

ഓട്ടോഡ്രെവറുടെ മകനായ യുവാവ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ലഹരിക്കായി വേദനസംഹാരി കുത്തിവെക്കുന്നത് ഇയാള്‍ ശീലമാക്കിയിരുന്നെന്നും അതാണ് മരണത്തിന് വഴിവെച്ചതെന്നും വീട്ടുകാര്‍ പറയുന്നു. ഈ പ്രദേശങ്ങില്‍ മയക്കുമരുന്ന് ഭീഷണിയുള്ളതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.