അറസ്റ്റിലായ സുജിത്ത്
കാസര്‍കോട്: മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിയായ സുജിത്തിനെയാണ് കാസര്‍കോട് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരുവിലെ ആശുപത്രിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്.
