കുഞ്ഞിലക്ഷ്മി, ദീപേഷ്

പാലക്കാട്: കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടില്‍ ദീപേഷ്(38) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍തോട്ടത്തില്‍ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും കോങ്ങാട് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)