രാജ് സമ്പത്ത് കുമാർ

ഹൈദരാബാദ്: എന്‍.എസ്.യു.ഐ (നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ) നേതാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെയാണ് ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാര്‍.

റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായനിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ ദേഹമാസകലം മുറിവുകളുമുണ്ട്‌. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.