അപകടത്തിനിടയാക്കിയ കാർ
ലക്നൗ ∙ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകനും ഉത്തർപ്രദേശിലെ ലോക്സഭാ സ്ഥാനാർഥിയുമായ കരൺ ഭൂഷൺ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ഗോണ്ടയിലെ കേണൽഗഞ്ച്–ഹുസൂർപുർ റോഡിലായിരുന്നു അപകടം.
ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡ് മുറിച്ചു കടക്കുകയായിരുന്ന കുട്ടികളെ കരൺ ഭൂഷന്റെ വാഹനവ്യൂഹത്തിലെ ഒരു കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് കരൺ.
