പ്രതീകാത്മക ചിത്രം
ചെന്നൈ: മധുര മേലൂരില്‍ പതിമ്മൂന്ന് വയസ്സുകാരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഉറുദു സ്‌കൂളിലെ വിദ്യാര്‍ഥി ഷാനവാസാണ് മരിച്ചത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കുത്തിയത്. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വഴക്കിനിടെ കത്തികൊണ്ട് ഷാനവാസിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സമീപത്തെ മാലിന്യടാങ്കില്‍ ഉപേക്ഷിച്ചു. ഷാനവാസിനെ കാണാതായതോടെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും തിരച്ചിലിനിടെ മൃതദേഹം മാലിന്യടാങ്കില്‍നിന്ന് കണ്ടെത്തുകയുമായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിമ്മൂന്നുകാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. പിന്നീട് ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു.
