ജോണി പി.വൈ

കുവൈത്ത്: മൂവാറ്റുപുഴ പാമ്പാക്കുട സ്വദേശിയായ പി.വൈ ജോണി (56) കുവൈത്ത് വിമാനത്താവളത്തില്‍വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. എക്കോവേര്‍ട്ട് കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു.

നാട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് സഭ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ പൊതു ദര്‍ശനത്തിന് വെക്കുകയും അന്തിമോപചാരമര്‍പ്പിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് ഇടവക വികാരിസി.എം.ഈപ്പന്‍ നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയില്‍ സഭ അധികാരികളും മറ്റു സഭാംംഗകളും പങ്കെടുത്തു. പരേതന് വേണ്ടി സഭയുടെ വൈസ്പ്രസിഡന്റ് റീത്ത് സഭാ സെക്രട്ടറി ജോസ് കെ മാത്യു അനുശോചനമറിയിക്കുകയും ചെയ്തു.

മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് പാമ്പാക്കുട ഇടവക ദേവാലയത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ അനു ജോണി, മകന്‍ഡാനി ജോണി (കുവൈത്ത്). കുവൈത്ത് സെന്റ് പോള്‍സ് ഇടവകാംഗമാണ്.