കൃഷ്ണൻ
പെരുവെമ്പ് (പാലക്കാട്): തണ്ണിശ്ശേരിയില്‍ മുട്ട ലോറി മറിഞ്ഞതു കാണന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്. കൊല്ലങ്കോട്ടു നിന്നു കോഴിക്കോട്ടേയ്ക്കു പോയ സ്വകാര്യ ബസ് രാവിലെ 7.30-ഓടെ മന്ദത്തുകാവില്‍വെച്ച് കൃഷ്ണന്‍ സഞ്ചരിച്ച സൈക്കിളില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30-ഓടെ മരിച്ചു. നാമക്കല്ലില്‍ നിന്നും മുട്ടക്കയറ്റി എത്തിയ ലോറി കൊടുവായൂരില്‍ ലോഡ് ഇറക്കി പാലക്കാട്ടേയ്ക്കു പോകവെ തിങ്കളാഴ്ച രാവിലെ 6.45 ഓടെയാണ് മറിഞ്ഞത്. ഈ മറിഞ്ഞ ലോറിയുടെ പിറകില്‍ തട്ടി കരിങ്കുളം സ്വദേശി ഓടിച്ച ബൈക്ക് വീണു. ബൈക്ക് യാത്രികനും നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും നിസ്സാര പരിക്കേറ്റു.
