പ്രകാശ് മണ്ഡൽ

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53) അറസ്റ്റിലായത്.

മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങള്‍ക്ക് ചികിത്സ നടത്തിവരികയായിരുന്നു. വാടക വീടെടുത്താണ് റോഷ്‌നി ക്ലിനിക്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി.