ഫഹദ്, അപകടത്തിൽപ്പെട്ട കാർ
മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ് മരിച്ചത്. നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ പിറകില്‍ കാര്‍ ഇടിച്ചാണ് അപകടമെന്നാണ് കരുതുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ.
