ജോണി സാഗരിഗ
കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് നിർമാതാവിനെ കസ്റ്റഡിയിൽ എടുത്തത്.
കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്.
