പുത്തൻപാലം രാജേഷ്
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെതിരേ പീഡനക്കേസ്. യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചെന്ന പരാതിയിലാണ് രാജേഷിനെതിരേ പോലീസ് കേസെടുത്തത്.
എറണാകുളം സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. രാജേഷിന്റെ കൂട്ടാളിയായ വിജയകുമാറാണ് യുവതിയെ ഹോട്ടലിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വിജയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു.
