Photo: Google via Wikimedia Commons
ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. ആന്‍ഡ്രോയിഡ് 15 ന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്ക് വേണ്ടി മാത്രമാണ് ലഭ്യമാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഗൂഗിള്‍ ഐഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ആന്‍ഡ്രോയിഡ് 15 ന്റെ രണ്ടാം ബീറ്റ അവതരിപ്പിച്ചു. ഇത് പിക്‌സല്‍ ഫോണുകളിലും വണ്‍പ്ലസ്, നത്തിങ്, ഓപ്പോ, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള മറ്റ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്‌ഫോണുകളിലും ലഭ്യമാണ്.
ആന്‍ഡ്രോയിഡ് 15 ലെ രണ്ടാം ബീറ്റാ പതിപ്പില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പുകള്‍ വേഗം തുറക്കുക, ആപ്പുകള്‍ തുറക്കുമ്പോള്‍ ഊര്‍ജം പരിമിതമായി മാത്രം ഉപയോഗിക്കുക, ക്യാമറ ആപ്പ് വേഗം തുറക്കുക, സിസ്റ്റം വേഗത്തില്‍ ബൂട്ട് ചെയ്യുക തുടങ്ങിയവ അവയില്‍ ചിലതാണ്.
കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കും വിധമാണ് ആന്‍ഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്‌ക്രീനുകളിലെ മള്‍ടി ടാസ്‌കിങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.
പ്രെഡിക്ടീവ് ഫീഡ്ബാക്ക്, നോട്ടിഫിക്കേഷനുകള്‍ക്ക് കസ്റ്റൈമസ് ചെയ്യാനാകുന്ന വൈബ്രേഷന്‍് ഇഫക്ട് ഉള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങള്‍ ബീറ്റാ 2 ല്‍ അവതരിപ്പിച്ചിട്ടുണ്ട്.
എവി1 എന്‍കോഡര്‍ ഹാര്‍ഡ് വെയര്‍ ഇല്ലാത്ത ഫോണുകള്‍ക്ക് വേണ്ടി വീഡിയോ ലാനില്‍ നിന്നുള്ള എവി 1 സോഫ്റ്റ് വെയര്‍ ഡീകോഡറും ആന്‍ഡ്രോയിഡ് 15 ബീറ്റാ 2 ല്‍ അവതരിപ്പിച്ചു. പഴയ എവി1 ഡീകോഡര്‍ സോഫ്റ്റ് വെയറിനേക്കാള്‍ മികച്ചതാണിത്. ഇതിന്റെ സഹായത്തോടെ എന്‍ട്രി ലെവല്‍, മിഡ് ടെയര്‍ സ്മാര്‍ട്‌ഫോണുകളില്‍ എച്ച്ഡി വീഡിയോകള്‍ കാണാനാവും.
ആന്‍ഡ്രോയിഡ് 15 ബീറ്റ 2 ലഭിക്കുന്ന ഫോണുകള്‍
പിക്‌സല്‍ ഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ ബീറ്റ 2 ലഭിക്കുന്നത്. ഇനി മുതല്‍ ഓണര്‍, ഐഖൂ, ലെനോവോ, നത്തിങ്, വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, ടെക്‌നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകളിലും ആന്‍ഡ്രോയിഡ് 15 ബീറ്റ 2 ലഭിക്കും.
ആന്‍ഡ്രോയിഡിന്റെ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന പതിപ്പായതിനാല്‍ ആന്‍ഡ്രോയിഡ് ബീറ്റയില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ടാവും. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ. നിങ്ങളുടെ പ്രധാന ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യരുത്. ആന്‍ഡ്രോയിഡ് 15 ഒഎസിന്റെ അന്തിമ പതിപ്പില്‍ ഉണ്ടാകുന്ന ഫീച്ചറുകള്‍ എല്ലാം ഇതില്‍ ഉണ്ടാവണം എന്നില്ല.
നിലവില്‍ 26 സ്മാര്‍ട്‌ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 15 ബീറ്റ 2 ലഭിക്കുക – പട്ടിക താഴെ
1. ഗൂഗിള്‍ പിക്‌സല്‍ 6
2. ഗൂഗിള്‍ പിക്‌സല്‍ 6 പ്രോ
3. ഗൂഗിള്‍ പിക്‌സല്‍ 6എ
4. ഗൂഗിള്‍ പിക്‌സല്‍ 7
5. ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ
6. ഗൂഗിള്‍ പിക്‌സല്‍ 7എ
7. ഗൂഗിള്‍ പിക്‌സല്‍ ടാബ്ലെറ്റ്
8. ഗൂഗിള്‍ പിക്‌സല്‍ ഫോള്‍ഡ്
9. ഗൂഗിള്‍ പിക്‌സല്‍ 8
10. ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ
11. ഗൂഗിള്‍ പിക്‌സല്‍ 8എ
12. ഓണര്‍ മാജിക് 6 പ്രോ
13. ഓണർ മാജിക് വി2
14. വിവോ എക്‌സ്100
15. ഐഖൂ 12
16. ലെനോവോ ടാബ് എക്‌സ്ട്രീം
17. നത്തിങ് ഫോണ്‍ (2എ)
18. വണ്‍പ്ലസ് 12
19. വണ്‍പ്ലസ് ഓപ്പണ്‍
20. ഓപ്പോ ഫൈന്റ് എന്‍3
21. റിയല്‍മി 12 പ്രോ+ 5ജി
22. ഷാര്‍പ്പ് അക്വോസ് സെന്‍സ് 8
23. ടെക്‌നോ കാമോന്‍ 30 പ്രോ 5ജി
24. ഷാവോമി 15
25. ഷാവോമി 13ടി പ്രോ
26. ഷാവോമി പാഡ് 6എസ് പ്രോ 12.4
